കമ്ബ്യൂട്ടര്‍ പോലെ തന്നെ മൊബൈല്‍ ഫോണിലും വൈറസ് കയറാം. സ്പാം മെസേജുകള്‍, വ്യാജ ആപ്പുകള്‍ എന്നിവയെല്ലാം വൈറസിന് പ്രവേശിക്കാനുള്ള വഴിയാണ്. മൊബൈല്‍ ഫോണില്‍ വൈറസ് പ്രവേശിച്ചാല്‍ നിങ്ങളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഓണ്‍ലൈന്‍ പണമിടപാട് വഴി പണം വരെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ( mobile phone virus symptoms )

മൊബൈല്‍ ഫോണില്‍ വൈറസ് പ്രവേശിച്ചോ എന്ന് എങ്ങനെ തിരിച്ചറിയാം ? മനുഷ്യ ശരീരത്തില്‍ വൈറസ് ബാധിച്ചാല്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. അതുപോലെ തന്നെ വൈറസ് കയറിയ ഡിവൈസും ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈറസ് അറ്റാക്ക് മനസിലാക്കാം :

  • ഫോണ്‍ അമിതമായി ചൂടാകുന്നത് വൈറസ് കയറിയതിന്റെ ലക്ഷണമാകാം.
  • അതുവരെ ഒരു കുഴപ്പവുമില്ലാതിരുന്ന ഫോണ്‍ പെട്ടെന്ന് ‘സ്ലോ’ ആവുക, ഹാങ്ങാവുക, തുടങ്ങിയ പ്രവണതകള്‍ കാണിച്ചാല്‍ ശ്രദ്ധിക്കണം.
  • പെട്ടെന്ന് ലഭിക്കുന്ന പോപ്പ് അപ്പുകളാണ് മറ്റൊരു ലക്ഷണം. മാല്‍വെയര്‍ ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ പതിവിലും കൂടുതല്‍ പരസ്യങ്ങളും പോപ്പ് അപ്പ് ആഡുകളും ലഭിക്കും.
  • അമതി ഡേറ്റ ഉപയോഗവും വൈറസിന്റെ ലക്ഷണമാണ്. നിങ്ങള്‍ മൊബൈല്‍ ഡേറ്റ ഉപയോഗിക്കാതെ തന്നെ പെട്ടെന്ന് ഡേറ്റ തീരുന്നത് നിങ്ങളുടെ ഫോണിലുള്ള മാല്‍വെയര്‍ ഡേറ്റ ഉപയോഗിക്കുന്നതുകൊണ്ടാണ്.
  • ആപ്പുകള്‍ ക്രാഷാകുന്നത് വൈറസ് ബാധിക്കുന്നതിന്റെ ലക്ഷണമാണ്.
  • ബാറ്ററി ഡ്രെയ്ന്‍ ആണ് മറ്റൊരു സൂചന. ഫോണിലെ ചേര്‍ജ് പെട്ടെന്ന് തന്നെ തീര്‍ന്ന് പോകുന്നതിന് കാരണം വൈറസ് അറ്റാക്കായിരിക്കാന്‍ സാധ്യതയുണ്ട്.

വൈറസ് അറ്റാക്കിനെ മറികടക്കാം..

നല്ല ആന്റി വൈറസ് മൊബൈല്‍ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇതിലൂടെ വൈറസ് സ്‌കാന്‍ നടത്താനും വൈറസിനെ തുരത്താനും സാധിക്കും. ഫോണ്‍ അപ്‌ഡേറ്റ് കൃത്യമായി നടത്തുന്നതും ഫോണിന്റെ സുരക്ഷ വര്‍ധിപ്പിക്കും. നമ്മള്‍ ഡൗണ്‍ലോഡ് ചെയ്യാത്ത ആപ്ലിക്കേഷനുകള്‍ മൊബൈലില്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടന്‍ നീക്കം ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക