ചെന്നൈ: ഡിഎംകെ എംഎല്‍എയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ജൂണ്‍മാസത്തോടെ ഉദയനിധി മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാലിനോട് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല: 70ാം വയസിലാണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയായത്. അടുത്ത തെരഞ്ഞടുപ്പില്‍ സ്റ്റാലിന് 75 വയസാകും. ഉദയനിധിയുടെ രാഷ്ട്രീയഭാവിയില്‍ ഇത്തരമൊരു തെറ്റ് സംഭവിക്കരുതെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

44കാരനായ ഉദയനിധിയുടെ സിനിമാ പ്രൊജക്ടുകള്‍ ജൂണോടെ പൂര്‍ത്തിയാകും. പുതിയ രണ്ട് സിനിമകളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നെങ്കിലും അതില്‍ നിന്ന് അദ്ദേഹം പിന്‍മാറുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മെയ് മാസത്തില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിന് പിന്നാലെ ജൂണില്‍ ഉദയനിധിയുടെ മന്ത്രിസഭാപ്രവേശനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക