ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതിന്‍റെ അനുഭവം പങ്കുവെച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജപ്പാൻ സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഞായറാഴ്ച തലസ്ഥാന നഗരമായ ടോക്കിയോയിലേക്ക് 500 കിലോ മീറ്ററാണ് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തത്. ഇത്തരമൊരു സേവനം ഇന്ത്യൻ പൗരന്മാര്‍ക്കും ലഭിക്കണമെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ഒസാക്കയില്‍ നിന്ന് ടോക്കിയോയിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ യാത്ര, ഏകദേശം 500 കിലോ മീറ്റര്‍ ദൂരം രണ്ടര മണിക്കൂറിനുള്ളില്‍ പിന്നിടുമെന്ന് ട്വീറ്റ് ചെയ്ത സ്റ്റാലിൻ യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചു.രൂപകല്‍പ്പനയില്‍ മാത്രമല്ല, വേഗതയിലും ഗുണനിലവാരത്തിലും ബുള്ളറ്റ് ട്രെയിനിന് തുല്യമായ ഒരു റെയില്‍വേ സേവനം നമ്മുടെ ഇന്ത്യയിലും വരണം. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രയോജനം ലഭിക്കുകയും അവരുടെ യാത്ര എളുപ്പമാവുകയും വേണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായാണ് മുഖ്യമന്ത്രി സിംഗപ്പൂര്‍, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനായി പോയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക