ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും കേന്ദ്രം പിന്‍മാറിയില്ലെങ്കില്‍ ഹിന്ദി തെരിയാത് പോടാ പ്രചാരണവുമായി ഡല്‍ഹിയിലെത്തുമെന്ന് ഡിഎംകെയുടെ മുന്നറിയിപ്പ്. ഹിന്ദി പ്രചാരണം, നീറ്റ് പൊതുപ്രവേശന പരീക്ഷ, കേന്ദ്രനയങ്ങള്‍ എന്നിവക്കെതിരെ ഡിഎംകെ യുവജനവിഭാഗം നേതാവ് ഉദയനിധി സ്റ്റാലിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്ത് ഇംഗ്ലീഷിന് ബദലായി ഹിന്ദിയില്‍ പരസ്പരം സംസാരിക്കണമെന്നുള്ള അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ ഹിന്ദി തെരിയാത് പോടാ പ്രചാരണം ആരംഭിച്ചത്. സ്കൂളുകളിലേക്കും വിവിധ സര്‍ക്കാര്‍ ജോലികള്‍ക്കും പ്രവേശനത്തിനായി ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് അമിത് ഷായുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി നേരത്തെ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക