തെക്കന്‍ പറവൂരിലെ അന്നപൂര്‍ണ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്നവര്‍ ആദ്യം ഒന്നമ്ബരന്നു. പുഞ്ചിരി തൂകി കൈകൂപ്പി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ അരികില്‍. ആ അത്ഭുതം ഉടനെ ആഹ്ലാദത്തിന്‌ വഴിമാറി. അപ്പോഴേക്കും മുഖ്യമന്ത്രി ഒരു കസേര വലിച്ചിട്ടിരുന്ന്‌ ഭക്ഷണം ആവശ്യപ്പെട്ടു.

വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷം ഉദ്‌ഘാടനം കഴിഞ്ഞ്‌ വരുമ്ബോഴാണ്‌ സ്‌റ്റാലിന്‍ ഹോട്ടലില്‍ കയറിയത്‌. ഭക്ഷണം ആസ്വദിച്ച സ്‌റ്റാലിന്‍, ഒപ്പമിരുന്നവരോട്‌ ചെറിയവാക്കുകളില്‍ ഇതിനിടെ കുശലം പറഞ്ഞു. ഹോട്ടല്‍ ജീവനക്കാരോടും സംസാരിച്ചു. ഭക്ഷണം കഴിഞ്ഞ്‌ പുറത്തിറങ്ങുമ്ബോള്‍ അവിടെയുണ്ടായിരുന്നവര്‍ വളഞ്ഞു. അവരോടും വര്‍ത്തമാനം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈക്കത്തെ പരിപാടിയില്‍ പങ്കെടുത്ത്‌ മടങ്ങുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒപ്പംനിന്ന്‌ ഫോട്ടോയെടുക്കാന്‍ ചിലര്‍ക്ക്‌ ആഗ്രഹം. അതിനും സ്‌റ്റാലിന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഒടുവില്‍ എല്ലാവരോടും യാത്രപറഞ്ഞ്‌ മടക്കം. നെടുമ്ബാശേരിയില്‍ സ്വകാര്യ ഹോട്ടലില്‍ തങ്ങുന്ന സ്‌റ്റാലിന്‍ ഞായര്‍ രാവിലെ ചെന്നൈയ്‌ക്ക്‌ മടങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക