ഭുവനേശ്വര്‍: മുറിക്കുള്ളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ രാജവെമ്ബാലയെ അതിസാഹസികമായി പിടികൂടി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഭിത്തിയുടെ വിടവില്‍ ഒളിച്ച വിഷപ്പാമ്ബിനെ കണ്ടെത്തുന്നത്. പാമ്ബിനെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.

ഒഡിഷയിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിലാണ് പാമ്ബ് പതുങ്ങിയിരുന്നത്. പാമ്ബുപിടുത്തക്കാരനായ മുരളിവാലെ ഹോസ്‌ലയാണ് മുറിക്കുള്ളില്‍ ഒളിച്ചുകഴിഞ്ഞ രാജവെമ്ബാലയെ പിടികൂടിയത്. പാമ്ബിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പല തവണ മുരളിയെ കൊത്താനും രാജവെമ്ബാല ശ്രമിച്ചു. എന്നാല്‍ ഓരോ തവണയും വഴുതിമാറി മുരളിവാലെ പാമ്ബിന്റെ ആപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടികൂടിയ പാമ്ബിനെ പിന്നീട് സുരക്ഷിതമായി വനപ്രദേശത്ത് തുറന്നുവിട്ടു. ഇത്രയും വലിയ രാജവെമ്ബാലയെ പിടികൂടുന്നത് ഇതാദ്യമായിട്ടാണെന്ന് മുരളിവാലെ ഹോസ്‌ല പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക