വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടിയില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ രാജവെമ്ബാലയെ പിടികൂടി കാട്ടില്‍ തുറന്നുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്. 15 അടി നീളമുള്ള രാജവെമ്ബാലയെയാണ് കാറിന്റെ അടിയില്‍ നിന്ന് പിടികൂടിയത്.കാറിന്റെ അടിയില്‍ രാജവെമ്ബാല ഉണ്ടെന്ന് അറിഞ്ഞ് പാമ്ബ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചു.

പാമ്ബ് പിടിത്ത വിദഗ്ധന്‍ എത്തി ശാസ്ത്രീയമായി പാമ്ബിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുശാന്ത നന്ദ ഐഎഫ്‌എസ് ആണ് വീഡിയോ പങ്കുവെച്ചത്. വീട്ടില്‍ നിന്ന് പാമ്ബിനെ പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്ബിനെ പിടികൂടി സഞ്ചിയിലാക്കിയ ശേഷം കാട്ടില്‍ തുറന്നുവിടുന്നതാണ് വീഡിയോയുടെ അവസാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബ് പിടിത്തത്തില്‍ വൈദഗ്ധ്യം ഇല്ലാതെ പാമ്ബിനെ പിടികൂടാന്‍ പോകരുതെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഴക്കാലം അടുത്തതിനാല്‍ എല്ലായിടത്തും രാജവെമ്ബാലയെ കണ്ടെന്ന് വരാമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക