പാലക്കാട്: മകളുടെ പിറന്നാള്‍ ദിനത്തില്‍ എടുത്ത ഭാഗ്യക്കുറിയിലൂടെ അച്ഛന്‍ ലക്ഷപ്രഭു. 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനമാണ് പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്ക് ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ എച്ച്‌ ഷാജഹാനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം.

തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയാണ് ഷാജഹാന്‍. കൃഷ്ണന്‍ എന്ന ലോട്ടറി കച്ചവടക്കാരനില്‍ നിന്ന് എട്ട് ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്. ഇതില്‍ AC 410281 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വല്ലപ്പോഴും ഭാഗ്യപരീക്ഷണം നടത്താറുള്ള ഷാജഹാന് മുമ്ബ് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്. മകള്‍ സിയയുടെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക