ഗ്രൂപ്പുകള്‍ക്ക് വീണ്ടും ഗ്രൂപ്പോ? അന്തം വിടണ്ട! കേട്ടത് ശരിയാണ്. വാട്സാപ്പില്‍ പുതിയ ഒരു അപ്‌ഡേറ്റ് കൂടി വരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച്‌ കൊണ്ടുവരുന്ന തരത്തില്‍ വാട്ട്സാപ്പ് കമ്മ്യൂണിറ്റി എന്ന പേരിലുള്ള ഒരു ഫീച്ചറുമായാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ഇപ്പോഴുള്ള വാട്ട്സാപ്പ് ഗ്രൂപ്പിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ കമ്മ്യൂണിറ്റിയിലുണ്ടാവും.

നിലവില്‍ നിങ്ങളുടെ വാട്സാപ്പിലുള്ള പല ഗ്രൂപ്പുകളെ ഒരുമിച്ച്‌ ഒരു കമ്മ്യൂണിറ്റി ആക്കി മാറ്റാം. കമ്മ്യൂണിറ്റി സൃഷ്ടിക്കുന്ന വ്യക്തിയായിരിക്കും അതിന്റെ അഡ്മിന്‍. ഉദാഹരണത്തിന് ഒരു സ്‌കൂളിന്റെ വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ ഗ്രൂപ്പിനെ ഒരു കമ്മ്യൂണിറ്റി ആക്കാം. ഇതു വഴി സ്‌കൂളിലെ പൊതുവായ അറിയിപ്പുകള്‍ വെവ്വേറെ ഗ്രൂപ്പുകലിലൂടെ നല്‍കുന്നതിന് പകരം ഈ ഒരു കമ്മ്യൂണിറ്റിയില്‍ പോസ്റ്റു ചെയ്താല്‍ മതിയാകുമെന്ന് വാട്ട്സാപ്പ് അപ്‌ഡേറ്റിനെ പറ്റി പുറത്തിറക്കിയ ബ്ലോഗില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്രൂപ്പ് ചാറ്റുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഫീച്ചറാണ് വാട്ട്സാപ്പ് കമ്മ്യൂണിറ്റി. ഇതില്‍ ഏതൊക്കെ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തണമെന്നും അവയെ എങ്ങനെ നിയന്ത്രിക്കണമെന്നും അഡ്മിന് തീരുമാനിക്കാം. കമ്മ്യൂണിറ്റി സൃഷ്ടിക്കുന്ന ആള്‍ അതില്‍ ചേര്‍ക്കേണ്ട ഗ്രൂപ്പുകളെ ആഡ് ചെയ്യുമ്ബോള്‍ ഗ്രൂപ്പിലെ അഡ്മിന് കമ്മ്യൂണിറ്റിയിലേക്കുള്ള ഒരു ക്ഷണം ലഭിക്കും. അതാത് ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഈ ക്ഷണം സ്വീകരിച്ചാല്‍ മാത്രമേ കമ്മ്യൂണിറ്റിയില്‍ ചേരാന്‍ സാധിക്കുകയുള്ളു.

അതേസമയം ഒരാള്‍ തന്റെ ഗ്രൂപ്പിലേക്ക് മാത്രമായി അയക്കുന്ന സന്ദേശം ആ ഗ്രൂപ്പ് ഉള്‍പ്പെട്ട കമ്മ്യൂണിറ്റിയിലുള്ള മറ്റ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. മാത്രമല്ല കമ്മ്യൂണിറ്റിയിലെ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഫോണ്‍ നമ്ബര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വേറൊരു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ഇതിനൊപ്പം തന്നെ ഏതൊക്കെ ഗ്രൂപ്പിലുള്ളവര്‍ക്ക് ഏതൊക്കെ മെസേജ് കാണാമെന്നതും കമ്മ്യൂണിറ്റി അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം. അതിനാല്‍ തന്നെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന പേടി വേണ്ട.

വാട്സാപ്പ് കമ്മ്യൂണിറ്റി ഫീച്ചര്‍ കൂടാതെ സന്ദേശ പ്രതികരണങ്ങള്‍, ഗ്രൂപ്പുകളില്‍ അഡ്മിന്‍ ഡിലീറ്റ്, രണ്ട് ജിബി വരെയുള്ള ഫയല്‍ പങ്കിടല്‍, കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിയുള്ള വോയ്സ് കോളുകള്‍ എന്നിങ്ങനെയുള്ള മറ്റ് നാല് ഫീച്ചറുകളും വൈകാതെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്ബനി അറിയിച്ചു. ഈ ഫീച്ചറുകള്‍ എല്ലാം തന്നെ വരുന്ന ആഴ്ചകളില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് കമ്ബനി അറിയിക്കുന്നത്.

വോയ്സ് കോളില്‍ കൂടുതല്‍ പേര്‍

വാട്സാപ്പ് ഗ്രൂപ്പ് കോളുകളില്‍ നിലവില്‍ എട്ടു പേരെയാണ് ഉള്‍പ്പെടുത്താന്‍ സാധിക്കുക. എന്നാല്‍ ഈ പരിധി ഉയര്‍ത്താനാണ് വാട്സാപ്പിന്റെ തീരുമാനം. ഒരേ സമയം 32 പേര്‍ക്ക് വരെ വോയ്സ് കോളില്‍ ഉള്‍പ്പെടുത്തി സംസാരിക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. മാത്രമല്ല വോയ്സ് കോളിന് പുതിയ ഇന്റര്‍ഫേസും കമ്ബനി രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക