വഡോദര: ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവെന്നറിയപ്പെടുന്ന ചിത്രകാരന്‍ രാജാരവിവര്‍മ്മ 130 വര്‍ഷം മുന്‍പ് വരച്ച, പ്രശസ്തമായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ പെയിന്റിംഗ് ലേലത്തില്‍ വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്. മോഡേണ്‍ ഇന്ത്യന്‍ ആര്‍ട്ട് എന്ന പേരില്‍ ഏപ്രില്‍ ആറിന് ഒരു പ്രമുഖ സ്ഥാപനം നടത്തിയ ലേലത്തിലാണ്, രവിവര്‍മ്മയുടെ ഐതിഹാസിക ചിത്രങ്ങളിലൊന്നായ ‘ദ്രൗപതിയുടെ വസ്ത്രാക്ഷേപം’ മോഹവിലയായ 21 കോടി രൂപയ്ക്ക് വിറ്റുപോയത്. സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന ചിത്രത്തിന് 15 – 20 കോടി രൂപയാണ് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്ന വില.

രാജസദസില്‍ വച്ച്‌ കൗരവരുടെയും പാണ്ഡവരുടെയും മദ്ധ്യത്തില്‍ ദുശാസനന്‍ ദ്രൗപദിയെ വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം വരച്ചിട്ടുള്ളത്. മഹാരാജ് സയാജിറാവു ഗെയ്‌ക്‌വാദിന്റെ നിര്‍ദ്ദേശ പ്രകാരം, 1888-1890 കാലഘട്ടത്തില്‍ രവിവര്‍മ്മ വരച്ച 14 ചിത്രങ്ങളിലൊന്നാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്തും പിന്നീട് ബറോഡയില്‍ ഗെയ്‌ക്‌വാദ് പണികഴിപ്പിച്ച ലക്ഷ്മി വിലാസ് കൊട്ടാരത്തിലും പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രം പിന്നീട്, രവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് ലിത്തോഗ്രാഫിക് പ്രസിന്റെ ഒരു ഓഹരിയുടമയിലേക്ക് എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന്, പുരാവസ്തു ശേഖരണം നടത്തുന്ന ഒരു സ്വകാര്യ വ്യക്തിയുടെ കൈവശം ചിത്രം എത്തിച്ചേര്‍ന്നതായും സംഘാടകരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക