തിരുവനന്തപുരം: സിപിഎം നേതാവും, നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്ററുമായ ടിഎന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. ഇതിന് പിന്നാലെ, ടിഎന്‍ സീമയുടെ ആവശ്യപ്രകാരം ഡ്രൈവറേയും, പ്യൂണിനേയും അനുവദിക്കുന്നതിനായി കഴിഞ്ഞ 30ന് മന്ത്രിസഭ യോഗം അനുമതി നല്‍കി. ഈ മാസം നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കുകയും ചെയ്തു.

മിനിമം 25 വര്‍ഷം സര്‍വ്വീസാകുമ്ബോള്‍ മാത്രം ഐഎഎസുകാര്‍ക്ക് ലഭിക്കുന്ന പദവിയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനം. കേഡറില്‍ ഒഴിവ് വരുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഐഎഎസുകാര്‍ക്ക് ഈ പദവി ലഭിക്കുന്നത്. 1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്ബളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടിസ്ഥാന ശമ്ബളത്തിന്റെ എട്ടു മുതല്‍ 24 ശതമാനം വീട്ടു വാടക അലവന്‍സായും ലഭിക്കും. ഡിഎ, കാര്‍, പേഴ്‌സണല്‍ സ്റ്റാഫ്, ഡ്രൈവര്‍, പ്യൂണ്‍ എന്നിവരുമുണ്ടാകും. ഫോണ്‍ ചാര്‍ജ്, മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ഈ പദവിയിലേക്കാണ് സിപിഎം നേതാവ് ടിഎന്‍ സീമ ഉയര്‍ത്തപ്പെട്ടത്.

ഇതിന്റെ തുടര്‍ച്ചയായാണ്, പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ടിഎന്‍ സീമയുടെ ശമ്ബളം നിശ്ചയിക്കാന്‍, ഭരണ വകുപ്പിനോട് അടിയന്തിരമായി പ്രൊപ്പോസല്‍ തരണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 സെപ്തംബറിലാണ് സര്‍ക്കാര്‍ ടിഎന്‍ സീമയെ നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചത്. രാജ്യസഭ എംപിയായിരുന്ന ടിഎന്‍ സീമക്ക് പെന്‍ഷന് പുറമേയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവിയില്‍ ശമ്ബളം നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക