പഴയ സഹപ്രവര്‍ത്തകയും സുഹൃത്തുമായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കണ്ടതിന്റെ സന്തോഷത്തിലാണ് നടി ശ്വേത മേനോന്‍. കേന്ദ്ര മന്ത്രിയെ കണ്ടതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

https://m.facebook.com/story.php?story_fbid=521764345986825&id=100044597912140

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് മുമ്ബ് തങ്ങള്‍ ഒന്നിച്ച്‌ തുടങ്ങിയതാണ് മോഡലിംഗ് എന്നും അവര്‍ക്ക് പക്ഷേ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ശ്വേത മേനോന്‍ കുറിച്ചു. പണ്ടത്തെ പോലെ തന്നെ സൗമ്യശീലയാണ് കേന്ദ്ര മന്ത്രി. നമ്മുടെ വിശ്വസ്ഥരായ നേതാക്കളില്‍ ഒരാള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ശ്വേത മേനോന്‍ പറഞ്ഞു.

മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ ശേഷമാണ് സ്മൃതി ഇറാനി രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നത്. സ്മൃതി ഇറാനിയുമായുള്ള സൗഹൃദത്തെപ്പറ്റി നേരത്തെയും ശ്വേത മേനോന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച്‌ സ്മൃതി ഇറാനിയെ കണ്ടെന്നും പരിസരബോധം മറന്ന് ഉറക്കെ വിളിച്ചെന്നും താരം പറഞ്ഞിരുന്നു.

പെട്ടെന്ന് അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന ചിലര്‍ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് മനസിലായത്. അവരിന്ന് തന്റെ പഴയ സഹപ്രവര്‍ത്തകയല്ല, കേന്ദ്രമന്ത്രിയാണ് സ്മൃതി ഇറാനി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക