കൊല്ലം: വളരെ പവിത്രമായി ആഘോഷമാക്കുന്ന കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങ് അലങ്കോലമാക്കി പേരിലുള്ള അഭിപ്രായ വ്യത്യാസം. അച്ഛനും അമ്മയും മുന്‍കൂട്ടി നിശ്ചയിച്ച പേര് സന്തോഷത്തോടെയാണ് അവര്‍ കുഞ്ഞിനിടുന്നത്. എന്നാല്‍, ഒരു കുഞ്ഞിന്റെ പേരിടീലുമായി ബന്ധപ്പെട്ട ചടങ്ങില്‍ മാതാവും പിതാവും കൂടി തമ്മിലടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വീഡിയോ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അച്ഛന്‍ ഇട്ട പേര് അമ്മയ്ക്ക് സമ്മതമല്ലാതായതാണ് വഴക്കിന് കാരണമായത്. ഇതോടെ അച്ഛന്‍ വീട്ടുകാരും അമ്മയുടെ വീട്ടുകാരും തമ്മില്‍ മുട്ടന്‍ വഴക്കായി.
കുഞ്ഞിന്റെ ഒരു ചെവി വെറ്റില കൊണ്ട് അടച്ച്‌ പിടിച്ച്‌ മറ്റെ ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് ‘അലംകൃത’ എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍, ഇത് കേട്ട ഉടന്‍ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച്‌ വാങ്ങുകയും കുഞ്ഞിന്റെ ചെവിയില്‍ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതേ തുടര്‍ന്നാണ് പിന്നീട് കൂട്ടത്തല്ലും ബഹളവുമുണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക