പാലാ: കാനഡയില്‍ സൗത്ത് സെറിയില്‍ മൂന്നു ദിവസം മുന്‍പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി നഴ്സ് പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്. കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. മൂന്നു ദിവസം മുന്‍പ് കാനഡയില്‍ മ്യൂസിക് പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ വാഹനം ഇടിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു.

ഇന്ന് പകലാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് അനില്‍ ചാക്കോയും കാനഡയില്‍ ഡോക്റ്ററാണ്. ശില്പ കോട്ടയം ചാഴികാട്ടു ബാബുവിന്‍്റെ മകളാണ്. പാലാ ബ്ലൂ മൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനില്‍ ചാക്കോ. അനില്‍ – ശില്പ ദമ്ബദികള്‍ക്ക് രണ്ടു മക്കള്‍ നോഹ, നീവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക