വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. സണ്‍ പിക്ചേഴ്സ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ്. പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റിലാണ് ട്രെയ്‌ലര്‍ എത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റില്‍ വീഡിയോ പ്രീമിയര്‍ ചെയ്യുന്നത്. ഏപ്രില്‍ 13നാണ് ബീസ്റ്റ് തിയേറ്ററുകളില്‍ എത്തുക.

ഒരു മാളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രെയ്‌ലറിലുള്ളത്. സെല്‍വരാഘവനെയും ട്രെയ്‌ലറില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയിലെ ‘അറബികുത്ത്’ ഗാനം ആഗോളതലത്തില്‍ ട്രെന്‍ഡിങ് ആണ്. ഗാനം ഇതുവരെ 255 മില്യണില്‍ അധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഗാനത്തിനൊപ്പമുള്ള വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ ഡാന്‍സ് സ്റ്റെപ്പുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നൃത്തം അനുകരിച്ച്‌ നിരവധിപ്പേര്‍ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒന്‍പത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്ബ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ സെല്‍വരാഘവനും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക