പെരുമ്ബാവൂര്‍: പെരുമ്ബാവൂരില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂന്‍(35) ആണ് ഇന്നലെ രാത്രി എട്ട് മണിക്കും ഒന്‍പത് മണിക്കും ഇടയിലായി കൊല്ലപ്പെടുന്നത്. സംഭവ ശേഷം ഭര്‍ത്താവായ ഫക്രുദ്ധീന്‍ ഒളിവിലാണ്. കണ്ടന്തറ മൂത്തേടന്‍ ലത്തീഫീന്റെ വാടകക്ക് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫക്രുദ്ധീന്‍ തന്നെ ആണ് ഖാലിദയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇരുവരും പ്ലൈവുഡ് കമ്ബിനി ജീവനക്കാരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഖാലിദയും ഫക്രുദ്ധീനും കഴിഞ്ഞ നാലു വര്‍ഷമായി ഒന്നിച്ച്‌ താമസിച്ച്‌ വരികയായിരുന്നു. ഖാലിദയ്ക്ക് 4 പെണ്‍മക്കളും ഒരു മകനും ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നാല് പെണ്‍മക്കളും വിവാഹിതരാണെന്നും മകന് 16 വയസാണ് പ്രായമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നാട്ടില്‍ പോയ ഖാലിദ ഒരാഴ്ച മുമ്ബാണ് തിരികെ എത്തിയത്. വന്നതിനു ശേഷം ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ സംശയമാണ് കൊലയ്ക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യക്ക് ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നെന്നും അതിന്റെ പേരില്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെരുമ്ബാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി തെളിവ് എടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക