സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ കേരള നിയമസഭാ ഇലക്ഷന് ശേഷം വലിയ ആവേശമൊന്നും ഇല്ലാതെ കഴിഞ്ഞ കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ക്ക് ഉണര്‍വ് നല്‍കിയ രണ്ടു വിഷയങ്ങളാണ് കെ റെയിലും 48 മണിക്കൂര്‍ പണിമുടക്കും.

ഇവ രണ്ടും ഭരണവിരുദ്ധ വികാരത്തിന് കാരണമാകുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 15ഉം ബിജെപി ഒരു സീറ്റും നേടാന്‍ സാധ്യത ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയിലൂടെയാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷന് ശേഷം വളരെ പുറകോട്ടു പോയ Congress, BJP പാര്‍ട്ടികള്‍ക്ക് ഇപ്പോഴത്തെ അനാവശ്യമായ 48 മണിക്കൂര്‍ പണിമുടക്കും , K Rail വിവാദവും വലിയ ഒരു ഉണര്‍വ് ആണ് നല്‍കിയത് .

ഗ്രൂപ്പ് പോരിലും , കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളില്‍ പാടെ തകര്‍ന്നതും ആയി ആകെ ക്ഷീണമായി നിന്ന Congress , K Rail സമരത്തില്‍ ഒറ്റകെട്ടായി വന്നു കട്ടക്ക് നില്‍ക്കുകയാണ് . നിയമസഭയില്‍ ആകെ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ട് നിന്ന BJP യും സടകുഴഞ്ഞു എഴുന്നേറ്റു K Rail സമരക്കാരോടോപ്പോം കൂടി . കൂടെ 48 മണിക്കൂര്‍ പണിമുടക്ക് കാരണം കഷ്ടപെടുന്നവരുടെ വേദനകള്‍ ജനങ്ങളില്‍ ഇവരെല്ലാം കൃത്യമായി എത്തിക്കുന്നു .

ഇതോടോപ്പോം കേരളത്തിലെ നിലവിലെ സാഹചര്യം മുതലാക്കി ആം ആദ്മി പാര്‍ട്ടി കൂടെ വന്നാല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണം ആകും . ഭാവിയില്‍ ഇടതിന് കിട്ടേണ്ട വോട്ടിനെ ബാധിച്ചേക്കാം .

ഇതുപോലെ കേരളത്തിലെ പ്രതിപക്ഷത്തിന് ഉയര്‍ത്തി എഴുനേല്‍പ്പിനുള്ള അവസരം നല്‍കിയില്ലായിരുന്നു എങ്കില്‍ അടുത്ത ലോകസഭയില്‍ LDF പുഷ്പം പോലെ 17 സീറ്റു വരെ ഒപ്പിക്കാമായിരുന്നു . (2 ഇടത്തില്‍ മുസ്‌ലിം ലീഗും , വയനാടില്‍ ഭാവി പ്രധാനമന്ത്രി എന്ന രീതിയില്‍ രാഹുല്‍ ജിയും അടക്കം 3 ഇടത്തെ UDF ഉറപ്പുണ്ടായിരുന്നുള്ളു )

എന്നാല്‍ നിലവില്‍ K Rail, 48:മണിക്കൂര്‍ പണിമുടക്കും , ഗുണ്ടാ ആക്രമണങ്ങളും കാരണം ഒരു ഭരണ വിരുദ്ധ തരംഗം ഉണ്ടായാല്‍ അടുത്ത ലോകസഭയില്‍ UDF 15 വരെ നേടാം . ചിലപ്പോള്‍ ഒരിടത്തു എങ്കിലും BJP യും കൊണ്ട് പോകാം ..

അതിനാല്‍ സമയം വൈകീട്ടില്ല . ഇനിയെങ്കിലും ഇടതു പക്ഷത്തിനു ചെയ്യാവുന്ന കാര്യങ്ങള്‍ .

1) വീണ്ടും തുടര്‍ച്ചയായി മോദി ജിയെ കണ്ടു K Rail ന്റെ ആവശ്യകത , ബുള്ളറ്റ് ട്രെയിന്‍ വന്നാല്‍ കണ്ണൂര്‍ , കാസര്‍ഗോഡ് ഭാഗത്തെ ജനങ്ങള്‍ക്കുള്ള ഗുണം , അത് പ്രായോഗികമായാല്‍ സര്‍ക്കാരിന് വലിയ ലാഭം ഉറപ്പാണ് എന്നീ കാര്യങ്ങള്‍ എങ്ങനെയെങ്കിലും തെളിയിച്ചു കൊടുക്കുക. K Rail വരുവാന്‍ കേരളത്തിലെ ജനത മൊത്തം ഒരുപാട് ആഗ്രഹിക്കുന്നു എന്നൊക്കെ പറയുക . എന്നിട്ടു ബുദ്ധിപൂര്‍വം കേന്ദ്രത്തിന്റെ അനുമതി വാങ്ങുക . കൂടെ ഇതിന്‍െറ നിര്‍മാണത്തിന് 70,000 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കടമായി എങ്കിലും വാങ്ങിച്ചു എടുക്കുക .

എന്നാല്‍ കേരളത്തെ ഇപ്പോള്‍ ഭംഗിയായി ദേശീയ പാതാ റോഡ് വികസനം നടക്കുകയാണ് .
നിലവില്‍ 80% കേന്ദ്രവും , ബാക്കി സംസ്ഥാനവും വഹിക്കുന്ന റോഡിന്‍െറ ദേശീയ പാതാ വികസനം ഒരു വിവാദവും ഇല്ലാതെ നടക്കുന്നു . കാരണം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്ല നഷ്ടപരിഹാരം കൊടുത്തു ഏറ്റെടുത്തു .

അതുപോലെ K Rail നടക്കും . buffering സ്ഥലം അടക്കം ന്യായമായ നഷ്ട പരിഹാരം കൊടുത്തു ഒരു വിവാദവും ഇല്ലാതെ സ്ഥലം ഏറ്റെടുത്തു ഒറ്റയടിക്ക് ഉടനെ K Rail പൂര്‍ത്തിയാക്കി അടുത്ത നിയമസഭക്ക് മുമ്ബേ ബുള്ളറ്റ് വണ്ടി ഓടിക്കുക . ഇതിനിടയില്‍ കേന്ദ്രത്തെ ‘വന്ദേ ഭാരത് ‘ train കേരളത്തിലേക്ക് അനുവദിക്കാതെ നോക്കുകയും വേണം .

2) അടുത്ത വര്ഷം March മാസം ഇതുപോലെ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിക്കുമ്ബോള്‍ ഇങ്ങനെ 48 മണിക്കൂറൊന്നും വെക്കാതെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ആക്കുക . പറ്റുമെങ്കില്‍ march മാസത്തിനു പകരം ഏപ്രില്‍ തെരഞ്ഞെടുക്കുക . അപ്പോള്‍ ജനങ്ങള്‍ക്ക് അധികം ബുദ്ധിമുട്ടു വരില്ല .

3) നിലവില്‍ വെടിവെപ്പ് ആക്രമണങ്ങള്‍, മയക്കു മരുന്ന് , ഗുണ്ടാ ആക്രമണങ്ങള്‍ അടക്കം വര്ധിക്കുകയാണല്ലോ.

ഗുണ്ടകള്‍ക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കുക Crimes കൂടുന്നത് എന്നാലേ കുറയുകയുള്ളൂ.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ബുദ്ധികൊണ്ട് കളിക്കുക അടുത്ത ലോകസഭയില്‍ വിജയം മാത്രം ആകണം
ലക്‌ഷ്യം .

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക