നീലഗിരി: അവിഹിത ബന്ധം തുടരാന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ഉദഗൈ വാഷര്‍മെന്‍പേട്ട് സ്വദേശിനി ഗീത എന്ന 38 കാരിയെ ഊട്ടി ബി വണ്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ശ്വാസം മുട്ടിയാണ് ഒരു വയസുള്ള കുട്ടി കൊല്ലപ്പെട്ടത്ഫെബ്രുവരി 14-ന് ഊട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് മരണം സംഭവിച്ചത്.

ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നെന്നായിരുന്നു കുഞ്ഞു മരിച്ചതെന്നായിരുന്നു അമ്മയുടെ വാദം. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അന്വേഷണത്തില്‍ തെറ്റിദ്ധാരണ മൂലം പ്രതി ഭര്‍ത്താവിനെ ഉപേക്ഷിച്ചെന്നും ശേഷം മറ്റൊരാളുമായി വിവാഹേതര ബന്ധം പുലര്‍ത്തിയെന്നും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്ന യുവതി നിരവധി പേരുമായി സൗഹൃദം പുലര്‍ത്തിയിരുന്നതായും പോലീസ് കണ്ടെത്തി. ഇതിനിടെ, കുട്ടി തന്‍റെ സ്വൈര്യജീവിതത്തിന് ഒരു തടസമായി തോന്നിയതിനെ തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കുട്ടിയ്‌ക്ക് മര്‍ദനമേറ്റെന്നും ഭക്ഷണവും മദ്യവും അമിതമായി നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നതില്‍ വ്യക്തത വരുത്താന്‍ യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരുന്നു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക