തമിഴ്നാട്ടിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഐഫോണ്‍ 13 മിനിയില്‍ പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച്‌ ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. ”തമിഴ്നാട്ടില്‍ നിന്നുള്ള 40 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവരുടെ സമൂഹത്തിന്റെ മനോഹാരിത ഐഫോണ്‍ 13 മിനിയില്‍ പകര്‍ത്തിയപ്പോള്‍… ചെന്നൈ ഫോട്ടോ ബിനാലെയുടെ ഭാഗമായി ചരിത്രപ്രസിദ്ധമായ എഗ്‌മോര്‍ മ്യൂസിയത്തിലെ വിദ്യാര്‍ത്ഥികളുടെ ഷോകേസില്‍ അവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു”. – അടിക്കുറിപ്പായി ടിം കുക്ക് കുറിച്ചു.

വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ “എ ലാന്‍ഡ് ഓഫ് സ്റ്റോറീസ്” എന്ന പേരില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക