മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി രണ്ട് ഉപ കമ്ബനികളിലെ ഡയറക്ടര്‍ പദവി രാജിവെച്ചു. റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയിലെ ഡയറക്ടര്‍ സ്ഥാനമാണ് രാജിവെച്ചത്. ലിസ്റ്റഡ് കമ്ബനികളുമായി ബന്ധപ്പെടുന്നതില്‍ നിന്ന് സ്റ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വിലക്കിയതോടെയാണിത്.

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ റെഗുലേറ്ററി ഫയലിങിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. റിലയന്‍സ് പവറിലെ നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ പദവിയും റിലന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ പദവിയില്‍ നിന്നുമാണ് പടിയിറക്കം. കഴിഞ്ഞ മാസമാണ് അനില്‍ അംബാനിക്കെതിരെ സെബി നടപടിയെടുത്തത്. ഇദ്ദേഹത്തിന്റെ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനെയും മറ്റ് മൂന്ന് വ്യക്തികളെയും വിലക്കിയിട്ടുണ്ട്. വിപണിയില്‍ അനാരോഗ്യകരമായ ഇടപെടല്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിലെ സീനിയര്‍ എക്സിക്യുട്ടീവുമാരായ അമിത് ബപ്ന, രവീന്ദ്ര സുധാകര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരാണ് വിലക്കപ്പെട്ട മറ്റ് മൂന്ന് പേര്‍. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് കമ്ബനിയുടെ ഫണ്ട് വകമാറ്റിയെന്നതാണ് പ്രധാന കുറ്റം. സാമ്ബത്തിക രേഖകളില്‍ കൃത്രിമത്വം കാട്ടി, സാമ്ബത്തിക രേഖകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സെബി ആരോപിച്ചിരിക്കുന്നത്.

അനില്‍ അംബാനിയാണ് റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍. ടോപ് മാനേജ്മെന്റിന് തട്ടിപ്പ് നടത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ റിലയന്‍സ് ഹോം ഫിനാന്‍സ് ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. അമിത് ബപ്ന, രവീന്ദ്ര സുധാകര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവര്‍ ടോപ് മാനേജ്മെന്റിന്റെ തെറ്റായ നീക്കങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കിയെന്നാണ് സെബിയുടെ കുറ്റപ്പെടുത്തല്‍. കണക്കുകളില്‍ കള്ളത്തരം കാട്ടി പൊതുജനത്തെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക