സ്വന്തം പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടമായതോടെ പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. പെരിങ്ങമല പഞ്ചായത്തിലെ ഭരണം യുഡിഎഫിന് നഷ്ടമായതിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് സ്ഥാനം രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് കൈമാറി.

നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേർന്നതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. നെയ്യാറ്റിൻകര സനല്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പാലോട് രവി ഡിസിസി പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎം ഏഴ്, കോണ്‍ഗ്രസ് മൂന്ന്, ബിജെപി ഒന്ന്, മുസ്‌ലീം ലീഗ് ഒന്ന്, മുസ്‌ലീം ലീഗ് സ്വതന്ത്രൻ ഒന്ന്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. സ്വതന്ത്രരുടെ പിന്തുണയോടെയായിരുന്നു യുഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക