നടന്‍ മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ സമീപ ദിവസം സോഷ്യല്‍‌ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ താരം ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും കാണാം. വിദ്യാര്‍ത്ഥിയോട് സൂപ്പര്‍ താരത്തിന്റെ ശകാരം അ​ഹങ്കാരമെന്ന് ചിലര്‍‌ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയതോടെ ഫാന്‍ ഫൈറ്റിലേക്ക് കാര്യങ്ങളെത്തി. സത്യത്തില്‍ നിലവില്‍ പ്രചരിക്കുന്ന രീതിയിലല്ല സംഭവിച്ചത്.

മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒപ്പം വീഡിയോ എടുക്കുന്നതിനായി തയ്യാറായിരുന്നു. ഓരോരുത്തരായി അവരങ്ങള്‍ക്കായി കാത്തിരുന്നു. നിരവധി പേരുണ്ടായിരുന്നെങ്കിലും താരം ഓരോരുത്തര്‍ക്കും അവസരം നല്‍കി. ഇതിനിടയില്‍ തന്റെ പിറകിലൂടെ എത്തിയ വിദ്യാര്‍ത്ഥിയെ താരം ​ചെറുതായി ശകാരിക്കുന്നു. ഒരു പ്രാവശ്യം ചിത്രമെടുക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും മുന്‍പ് രണ്ടാമതും തിക്കിതിരക്കിയെത്തിയതിനായിരുന്നു വിദ്യാര്‍ത്ഥിയെ മമ്മൂട്ടി ശകാരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം താരത്തിനൊപ്പം എടുത്ത ചിത്രം ശകാരിക്കപ്പെട്ട വിദ്യാര്‍ത്ഥി വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കാതെ രണ്ടാമതും സെല്‍ഫിയെടുക്കാനെത്തുന്നത് ശരിയല്ലെന്ന് പറയുക മാത്രമാണ് താരം ചെയ്തത്. ഫാന്‍ ഫൈറ്റ് തുടരുന്നതിനിടെ ശകാരിക്കപ്പെട്ട വിദ്യാര്‍ത്ഥി ആദ്യം ലഭിച്ച അവസരത്തിലെടുത്ത ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക