കോഴിക്കോട്: കേരളത്തിലെ സ്‌കൂള്‍-കലാലയ കാമ്ബസുകള്‍ അതിരുവിട്ട വാഹനാഭ്യാസ പ്രകടനത്തിന്റെ കേന്ദ്രങ്ങളാകുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് പിന്നാലെ, പ്രൊവിഡന്‍സ് കോളേജിലും വിദ്യാര്‍ത്ഥിനികളുടെ അതിരുവിട്ട വാഹന അഭ്യാസ പ്രകടനം അരങ്ങേറി. സംഭവത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലാണ് ആണ്‍കുട്ടികളേക്കാളും വെല്ലുന്ന വാഹനാഭ്യാസ പ്രകടനങ്ങള്‍ നടന്നത്.

കാറുകളിലും ബൈക്കുകളിലുമായിരുന്നു അഭ്യാസ പ്രകടനം. വാഹനങ്ങളില്‍ കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥിനികള്‍ മുറ്റത്ത് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇരു ചക്രവാഹനങ്ങളില്‍ രണ്ടിലധികം പേര്‍ ഇരുന്നായിരുന്നു അഭ്യാസ പ്രകടനം. കാറുകളിലും നാലോളം പേര്‍ ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തത്. അഭ്യാസ പ്രകടനം അവസാനിപ്പിക്കാന്‍, കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അത് വകവെയ്ക്കാതെയായിരുന്നു വിദ്യാര്‍ത്ഥിനികളുടെ അഭ്യാസ പ്രകടനം. ഇത് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. സംഭവത്തില്‍, വിദ്യാര്‍ത്ഥിനികളോടും, രക്ഷിതാക്കളോടും കോളേജ് അധികൃതരോടും അടുത്ത ബുധനാഴ്ച ഹാജരാവാന്‍ കോഴിക്കോട് ആര്‍ടിഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക