തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (Thalekkunnil Basheer ) അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്ബായത്തെ വീട്ടില്‍ വെച്ച്‌ പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമജീവിതത്തില്‍ ആയിരുന്നു.

1977 ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ നിയമസഭയിലെത്തുന്നത്. രാജ്യസഭാംഗമായും എംഎല്‍എ ആയും പ്രവര്‍ത്തിച്ചിരുന്നു. എ കെ ആന്‍റണി മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. 31 ആം വയസ്സിലാണ് രാജ്യസഭയിലെത്തുന്നത്. ചിറയന്‍കീഴ് നിന്ന് രണ്ടുതവണ ലോക്സഭാംഗമായി. കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്‍റ് തുടങ്ങി നിരവധി പദവികള്‍ ബഷീര്‍ വഹിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരേതയായ സുഹ്റയാണ് ഭാര്യ. നടന്‍ പ്രേം നസീറിന്‍റെ സഹോദരിയാണ് സുഹ്റ. വിദേശത്തുള്ള മകന്‍ വന്ന ശേഷം മറ്റന്നാളായിരിക്കും സംസ്ക്കാരം. മൃതദ്ദേഹം ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക