കൊച്ചി: പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ അന്വേഷണം. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍, മേപ്പാടി എസ്‌ഐ എബി വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിടുകയായിരുന്നു.

മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും , മേപ്പാടി എസ്‌ഐ എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌പിക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോന്‍സന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയത്. മോന്‍സനില്‍ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നും ഇരുവരും മൊഴി നല്‍കി. പൊലീസുകാര്‍ പണം കൈപ്പറ്റിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക