കോട്ടയം: ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം കൂട്ടുവന്ന യുവതി മറ്റൊരു രോഗിയോടൊപ്പം വന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.

ജനുവരി 17 മുതല്‍ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭര്‍ത്താവ്. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യയുമെത്തിയിരുന്നു. ഇതേസമയം, മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂര്‍ സ്വദേശിയുമായി യുവതി പരിചയത്തിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷമാണ് യുവതി ഇയാള്‍ക്കൊപ്പം പോയത്. ചികിത്സയ്ക്കായി ബന്ധുക്കള്‍ നല്‍കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക