FlashKeralaNewsPolitics

എൽഡിഎഫിൽ ശ്രേയാംസ് കുമാറിൻറെ അനുഭവം തന്നെ ജോസ് കെ മാണിക്കും ഉണ്ടാകും; കേരള കോൺഗ്രസ് നേതാക്കളെ സിപിഎമ്മിൽ എടുക്കും: ചെറിയാൻ ഫിലിപ്പ്.

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ എം.വി ശ്രേയാംസ് കുമാറിന് ഉണ്ടായ അനുഭവം രണ്ടു വര്‍ഷം കഴിയുമ്ബോള്‍ ജോസ് കെ.മാണിക്കും ഉണ്ടാകുമെന്ന് KPCC പഠനകേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്. LJD നേതാവ് ഷെയ്ക്ക് പി ഹാരീസിനെ അടര്‍ത്തിയെടുത്ത് സി പി എമ്മില്‍ ചേര്‍ത്തതു പോലെ താമസിയാതെ കേരള കോണ്‍ഗ്രസ് നേതാക്കളെയും സി പി എമ്മില്‍ ചേര്‍ക്കും. ഘടക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങുകയാണ് സി.പി.എം നയം ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ad 1

എല്‍.ഡി.എഫ് ഘടക കക്ഷിയായ എല്‍.ജെ.ഡിക്ക് മന്ത്രി സ്ഥാനവും രാജ്യസഭാ സ്ഥാനവും പ്രമുഖ കോര്‍പ്പറേഷന്‍ സ്ഥാനവും നല്‍കാത്തത് മുന്നണി മര്യാദകളുടെ ലംഘനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥിരമായി തോല്‍ക്കുന്ന കോട്ടയത്തു മത്സരിക്കാന്‍ ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടേക്കും. പാലായിലെ തോല്‍വി തന്നെ കോട്ടയത്തും ആവര്‍ത്തിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റാണ് ജോസ് കെ.മാണിക്ക് കോണ്‍ഗ്രസ് നല്‍കിയത്. യു ഡി എഫ് സ്ഥാനാര്‍ഥിയായാണ് ജോസ് കെ മാണിയും ഇപ്പോഴത്തെ എംപി തോമസ് ചാഴിക്കാടനും ജയിച്ചത്. കോണ്‍ഗ്രസ് വിട്ട എപി അനില്‍കുമാര്‍, കെ.സി റോസക്കുട്ടി, ലതികാ സുഭാഷ്, പീലിപ്പോസ്തോമസ്, ശോഭന ജോര്‍ജ് തുടങ്ങിയവരുടെ രാഷ്ട്രീയ ഭാവി അവസാനിച്ചിരിക്കുകയാണ്. ഇവര്‍ക്കാര്‍ക്കും സി പി എം ഒരിക്കലും പാര്‍ലമെന്ററി സ്ഥാനങ്ങള്‍ നല്‍കുകയില്ല. ആവശ്യം കഴിഞ്ഞാല്‍ ഇവരെയെല്ലാം ചവറ്റുകുട്ടയിലിടുമെന്നും ചെറിയാന്‍ ഫിലിപ്പ് തുറന്നടിച്ചു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button