തൊടുപുഴ: മൂന്നാറില്‍(Munnar) വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ്(Lightning) മരിച്ചു(death). തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ലിജു ജോസഫ് (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് അപകടം ഉണ്ടായത്. മൂന്നാര്‍ ചിത്തിരപുരം മീന്‍ കെട്ടിനടുത്താണ് സംഭവം.

ലിജുവിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും ഇടിമിന്നലില്‍ പരുക്കേറ്റു. പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു ലിജു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അവിവാഹിതനാണ് ലിജു. അമ്മ ലൈല, സഹോദരന്‍ ജിതിന്‍ എന്നിവരാണ്. സംസ്‌കാരം പിന്നീട് നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക