കോട്ടയത്ത് കെ റെയിൽ സമരം ശക്തിപ്രാപിക്കുന്നു. ഇന്നലെ മാടപള്ളിയിൽ പോലീസ് സർവേ കല്ലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകളെയുൾപ്പെടെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് സമരസമിതി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ ഹർത്താലിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും യുഡിഎഫ് നേതാക്കൾ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

കെപിസിസി പ്രസിഡണ്ടിൻറെ ആഹ്വാനം ശിരസാവഹിച്ച് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർക്കാർ സ്ഥാപിക്കുന്ന കെ റെയിൽ കല്ലുകൾ പിഴുതു മാറ്റുമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ഈ സമര രീതിയാണ് കോട്ടയം ഡിസിസി ഇന്ന് അനുവർത്തിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക