കൊച്ചി: അബ്‌കാരി ചട്ടം ലംഘിച്ച്‌ വനിതകളെ ഉപയോഗിച്ച്‌ മദ്യം വിളമ്ബിയതിന് ബാര്‍ മാനേജരെ എക്സൈസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ ആദ്യ പബ് എന്ന് വ്യപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാര്‍ബര്‍ വ്യൂ, ഫ്ലൈ ഹൈ ബാര്‍ മാനേജരെയാണ് അറസ്റ്റ് ചെയ്തത്. നവീകരിച്ച ബാറിന്റെ ഉദ്ഘാടനം നടക്കവെ കഴിഞ്ഞ 12നായിരുന്നു വിദേശത്ത് നിന്നെത്തിച്ച സ്ത്രീകളെ കൊണ്ട് മദ്യം വിളമ്ബിച്ചത്. കൂടാതെ സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്രിമം കണ്ടെത്തിയതിന്റെ പേരിലും ഉടമകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

എന്നാല്‍ ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് വനിതകളെ ഉപയോഗിച്ച്‌ മദ്യം വിളമ്ബിയതെന്നായിരുന്നു ഹോട്ടല്‍ ഉടമകളുടെ നിലപാട്. ഇത് തിരുവനന്തപുരത്തെ ഒരു ഹോട്ടലിനു മാത്രമായി പുറപ്പെടുവിച്ച വിധിയാണെന്നാണ് എക്സൈസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്ത ബാര്‍ മാനേജരെ ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ കേരളത്തില്‍ പബിന് അനുമതി ഇല്ലാത്തതിനാല്‍ ഉദ്ഘാടന ദിവസം മാത്രമാണ് വനിതകളെ ഉപയോഗിച്ച്‌ മദ്യം വിളമ്ബിയതെന്നാണ് ഉടമകളുടെ വിശദീകരണം. സംസ്ഥാന സര്‍ക്കാര്‍ പബുകള്‍ക്ക് അനുമതി നല്‍കുമെന്ന പ്രഖ്യാഖ്യാപനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്ബ് ഇത് നടപ്പാക്കാന്‍ ശ്രമിച്ചതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക