
ബോളിവുഡിലെ സ്റ്റൈല്‍ ഐക്കനാണ് നടി മലൈക അറോറ. താരത്തിന്റെ ലുക്കുകളെല്ലാം വാര്‍ത്തയില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ഫര്‍ഹാന്‍ അക്തറിന്റേയും ഷിബാനി ദണ്ഡേക്കറുടേയും വിവാഹസല്‍കാരത്തിന് ധരിച്ച മലൈകയുടെ വസ്ത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി . ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
ബ്ലാക് ഷീര്‍ ഗൗണ്‍ ധരിച്ചാണ് മലൈക എത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് താരത്തിന് നേരിടേണ്ടിവന്നത്. ഇത്തരം വസ്ത്രം ധരിക്കാന്‍ നാണില്ലേ എന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ എന്നുമുള്ള തരത്തില്‍ നിരവധി കമന്റുകളെത്തി. തുടര്‍ന്നാണ് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെതിരെ താരം രൂക്ഷമായി പ്രതികരിച്ചത്. ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പുമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് മലൈക പറഞ്ഞത്.
”അത് വളരെ മനോഹരമായ വസ്ത്രമാണെന്നു മാത്രമാണ് ഞാന്‍ കേട്ടത്. ജനം ഇരട്ടത്താപ്പുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇതേ വസ്ത്രം റിയാനയോ ജെന്നിഫര്‍ ലോപ്പസോ ബിയോന്‍സയോ ധരിച്ചാല്‍ മനോഹരം പറയും. എന്നാല്‍ ഞാന്‍ ധരിച്ചാല്‍ ‘അവള്‍ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും പ്രതികരണം. ഇത് ഇരട്ടത്താപ്പല്ലേ?. ഇതേ വസ്ത്രം ധരിച്ച ഒരാളെ അഭിനന്ദിക്കുന്ന നിങ്ങള്‍ മറ്റൊരാളെ അതേ വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നു”- മലൈക പറഞ്ഞു. ഇത്തരം ട്രോളുകള്‍ തന്നെ അലട്ടാറില്ലെങ്കിലും അച്ഛനേയും അമ്മയേയും ഇതൊക്കെ അസ്വസ്ഥരാക്കാറുണ്ട് എന്നാണ് താരം പറയുന്നത്.