തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരളത്തില്‍ ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കും. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാവുന്നത്.

നിയമസഭയിലെ അംഗബലം വച്ച്‌ രണ്ട് സീറ്റ് എല്‍.ഡി.എഫിനും ഒരെണ്ണം യു.ഡി.എഫിനും ലഭിക്കും. കഴിഞ്ഞ തവണ ഒഴിവുവന്ന സീറ്റ് ലീഗിന് നല്കിയതിനാല്‍ ഇത്തവണ സീറ്റ് കോണ്‍ഗ്രസ് എടുക്കും. എ.കെ. ആന്റണി തുടരില്ലെന്നാണ് സൂചന. രാജ്യസഭാ സീറ്റിനായി എല്‍.ജെ.ഡിയും രംഗത്തുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക