അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പോറലുപോലുമേല്‍ക്കാതെ ജീവന്‍ തിരിച്ചുകിട്ടുന്നത് പലപ്പോഴും അവിശ്വസനീയമായ കാഴ്ചയാണ്. അത്തരമൊരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വഴിയില്‍ മതിലിനോട് ചേ‍‍ര്‍ന്ന് നില്‍ക്കുന്നയാളുടെ നേരെയാണ് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുവന്നത്. ഓടാനോ തെന്നിമാറാനോ സാധിക്കുന്നതിന് മുന്നെ ട്രക്ക് ഇടിച്ചുകയറി. എന്നാല്‍ അയാള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നതാണ് അവിശ്വസനീയം.

ബ്രസീലിലെ സിയാറയിലെ മരക്കാനയില്‍ മെയ് 23 നാണ് സംഭവം നടന്നത്. ട്രക്കിന്റെ ഫ്രെയിമിന്റെ മുകള്‍ഭാഗം മരത്തില്‍ കുടുങ്ങി, ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. ട്രക്കിന്റെ വശം അയാളെ ഇടിച്ചുവെന്നാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഡ്രൈവറും യാത്രക്കാരും ഇറങ്ങി വന്ന് നോക്കിയപ്പോഴേക്ക് അയാള്‍ ഓടിപ്പോയെന്നാണ് റിപ്പോ‍ര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക