കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി കിരണ്‍ കുമാറിന് നിരുപാധികമായി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സാക്ഷി വിസ്താരം പൂര്‍ത്തിയായതിനാല്‍ കിരണ്‍ കുമാറിന് ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്ന് കോട‍തി നിരീക്ഷിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രീം കോടതി ജാമ്യം നല്‍കിയത്.

നേരത്തെ പ്രതി നല്‍കിയ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജി കെവി ജയകുമാറാണ് അന്ന് ജാമ്യാപേക്ഷ നിരസിച്ചത്. കേസിലെ നിലവിലെ വസ്തുതകള്‍ പരിശോധിച്ചതില്‍ പ്രതി ജാമ്യത്തിന് അര്‍ഹനല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വേഗത്തില്‍ വിചാരണ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ന്യായമാണെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കേസില്‍ പ്രതി കിരണിന്റെ പിതാവ് സദാശിവന്‍ പിള്ളയും അനുജത്തിയും മറ്റ് ബന്ധുക്കളും കൂറു മാറിയിരുന്നു. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന്‍ പിള്ള മൊഴി നല്‍കിയത്. കഴിഞ്ഞ ജൂണിലാണ് വിസ്മയയെ വീട്ടിലെ ബാത്ത്റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിസ്മയ ബന്ധുവിനയച്ച ചിത്രങ്ങളും സന്ദേശങ്ങളും ഇതിലുള്‍പ്പെടുന്നു. മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച്‌ വിസ്മയ പ്രതി കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കയച്ച സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക