ചെന്നൈ: കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല് കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച്‌ പോലീസ് പിഴുത് മാറ്റിയെന്ന പരാതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. അടിപിടി കേസില്‍ അറസ്റ്റിലായ 10 പേരുടെ പല്ല് പിഴുത് മാറ്റി എന്നാണ് ആരോപണം. പ്രതിഷേധം ശക്തമായതിന് പിന്നാലെ ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. തിരുനെല്‍വേലി അംബാസമുദ്രം എഎസ്പി ബല്‍വീല്‍ സിംഗിനെതിരെയാണ് പരാതി.

അംബാസമുദ്രം സ്വദേശി ചെല്ലപ്പയേയും മറ്റ് ഒന്‍പത് പേരെയും അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ബല്‍വീര്‍ സിംഗ് ഓരോ പ്രതികളേയും ക്യാബിനില്‍ വിളിച്ചു വരുത്തി പല്ല് പിഴുതെടുത്തെന്നാണ് ആരോപണം. ഗണ്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് പ്രതികളുടെ കൈകള്‍ പിടിച്ച്‌ വച്ചെന്നും, ബല്‍വീര്‍ സിംഗ് കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച്‌ പല്ല് പിഴുതു മാറ്റിയെന്നും ഇവര്‍ പറയുന്നു. ശേഷം വായില്‍ കരിങ്കല്‍ കഷണങ്ങള്‍ ഇട്ട ശേഷം ചവക്കാന്‍ ആവശ്യപ്പെട്ടു. പുറത്ത് ആരോടും ഇക്കാര്യങ്ങള്‍ പറയരുതെന്നും നിര്‍ദ്ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പീഡനത്തിനിരയായ മൂന്ന് പേര്‍ ഇക്കാര്യങ്ങള്‍ മാദ്ധ്യമങ്ങളോട് പറയുകയായിരുന്നു. പിന്നാലെയാണ് ജില്ലാ കളക്ടര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. സിസിടിവി ക്യാമറ തകര്‍ത്തത് ഉള്‍പ്പടെയുള്ള പെറ്റി കേസുകളില്‍ കസ്റ്റഡിയിലെടുത്തവരെയാണ് ബല്‍വീര്‍ സിംഗ് മര്‍ദിച്ചത്. മര്‍ദനത്തിനിരയായവരില്‍ ഒരാളാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇരകളില്‍ ഒരാളുടെ വീഡിയോ ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

“അംബൈ പൊലീസ് സ്റ്റേഷനിലാണ് ഞങ്ങളെ ചോദ്യം ചെയ്യാനായി കൊണ്ടുവന്നത്. അപ്പോള്‍ എഎസ്പി ബല്‍വീര്‍ സിംഗ് യൂണിഫോമില്‍ സ്റ്റേഷനിലേക്ക് വന്നു. പിന്നീട് അദ്ദേഹം യൂണിഫോം മാറ്റി ട്രൗസറും ഗ്ലൗസും ധരിച്ചു. എന്നിട്ട് ഞങ്ങളെ ഒരു മുറിയിലേക്ക് കയറ്റി. മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് ഞങ്ങളുടെ കൈ കെട്ടിവെയ്ക്കാന്‍ പറഞ്ഞു. ശേഷം കല്ലുപയോഗിച്ച്‌ ഞങ്ങളുടെ പല്ലുകളില്‍ അടിച്ചു. പിന്നീട് ഒരു കട്ടിംഗ് പ്ലയര്‍ എടുത്ത് പല്ലുകള്‍ പറിച്ചെടുത്തു,’ എന്നാണ് ഇരകളിലൊരാളുടെ മൊഴി.

ഇതുകൂടാതെ ബല്‍വീര്‍ സിംഗ് തങ്ങളുടെ വായ്ക്കുള്ളിലേക്ക് കല്ലുകള്‍ കുത്തിനിറയ്ക്കുകയും കവിളത്ത് ആഞ്ഞടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറഞ്ഞു.”കല്ലുകള്‍ വായ്ക്കുള്ളിലേക്ക് കയറ്റിയപ്പോള്‍ തന്നെ വായ മുറിഞ്ഞ് രക്തം വരാന്‍ തുടങ്ങി. എന്നിട്ടും അദ്ദേഹം വിട്ടില്ല. ശേഷം ഞങ്ങളുടെ അടിവസ്ത്രം അഴിക്കാന്‍ പറഞ്ഞു. പിന്നീട് സ്വകാര്യഭാഗങ്ങളില്‍ മര്‍ദിച്ചു. എന്റെ രണ്ട് സഹോദരന്‍മാരുടെ സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു,” മര്‍ദനത്തിനിരയായ പ്രതി പറഞ്ഞു.

പൊലീസ് മര്‍ദനത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കുറ്റാരോപിതനായ ബല്‍വീര്‍ സിംഗിനെ പോസ്റ്റിംഗ് കൂടാതെ സ്ഥലം മാറ്റിയിട്ടുണ്ട്. അംബാസമുദ്രം ഡിവിഷന്റെ ചുമതല ഒരു ഡിഎസ്പിയെ എല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.ടെക് ലോകത്തെ വിപ്ലവമാണ് ചാറ്റ് ജിപിടി. നൊടിയിടനേരം കൊണ്ട് എന്തിനും ഏതിനും പുഷ്പം പോലെ ഉത്തരങ്ങള്‍ നല്‍കുന്ന ചാറ്റ് ജിപിടി ഇപ്പോള്‍ത്തന്നെ ഒരുപാട് പേര്‍ ഉപയോഗിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് ഒരു കേസില്‍ ചാറ്റ്ജിപിടിയുടെ അഭിപ്രയം തേടി പഞ്ചാബ് ആന്‍ഡ് ഹരിയാനാ ഹൈക്കോടതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക