മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒ ടി ടി യിൽ റിലീസ് ചെയ്ത സിനിമയാണ് സൂഫിയും സുജാതയും. ഒരുപാട് നിറഞ്ഞ കയ്യടികൾ ലഭിച്ച ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അതിഥി റാവു ആയിരുന്നു. സൂഫിയുടെ സുജാതക്ക് കേരളത്തിൽ ആരാധകർ ഏറെയായിരുന്നു. വളരെ മനോഹരമായും തന്മയത്വത്തോടെയും ആണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത് എന്ന് എത്ര പറഞ്ഞാലും മതിയാവില്ല.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ആദിതി റാവു. ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചത് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്ന രീതിയിലെ ആത്മാർത്ഥത കൊണ്ട് തന്നെയാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആളുകളെയാണ് തന്റെ ആരാധക വലയത്തിലേക്ക് താരത്തിന് ചേർക്കാൻ സാധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പ്രജാപതി എന്ന സിനിമയിലൂടെയാണ്. 2006 ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന സിനിമയില് മമ്മൂട്ടിയോടൊപ്പം നായികയായി താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നത് അന്ന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായമാണ് താരത്തിനെ ആദ്യ സിനിമ തന്നെ മലയാളികൾക്കിടയിൽ നിന്നും താരത്തിനു ലഭിച്ചത്.

ഒരുപാട് വിജയ സിനിമകളുടെ ഭാഗമായി അഭിനേതാക്കളാണ് പ്രധാന കഥാപാത്രത്തെ എത്തുന്നത് എന്നത് കൊണ്ട് തന്നെ വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ മുഴുവനും. അതിഥി റാവു മലയാളത്തിൽ പ്രജാപതി സൂഫിയും സുജാതയും തുടങ്ങി രണ്ട് സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും ഇതരഭാഷകളിൽ വിജയകരമായ ഒരുപാട് ചിത്രങ്ങളുടെ അണിയറ പ്രവർത്തകരുടെ കൂട്ടത്തിൽ താരം ഉണ്ടായിരുന്നു.

ആദ്യം അഭിനയിച്ചത് മലയാള സിനിമയിൽ ആണെങ്കിലും മലയാളത്തിനു പുറമേ തമിഴ് ഹിന്ദി തെലുങ്കു  എന്നീ ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം വേഷമിട്ടു. ഡൽഹി സിക്സ്, റോക്ക് സ്റ്റാർ, മർഡർ ത്രീ, കാറ്റ് വിളയാടി, ഭൂമി, പത്മാവത്,  ചക്ക ചിവന്ത വാനം, വി, സൂഫിയും സുജാതയും, ദി ഗേൾ ഓൺ ദി ട്രെയിൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. ഏതു കഥാപാത്രവും വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്.

താരം ആദ്യമായി മലയാള സിനിമയിൽ തന്റെ ഇരുപതാമത്തെ വയസ്സിലാണ് അഭിനയിച്ചത് പ്രജാപതി എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി ഇരുപതാമത്തെ വയസ്സിൽ അഭിനയിച്ച അതിഥി റാവു തന്റെ 35 ആമത്തെ വയസ്സിൽ ഇപ്പോൾ ദുൽഖർ സൽമാനൊപ്പം അഭിനയിച്ചു എന്നത് ആരാധകർക്കിടയിൽ താരത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നത് തന്നെയാണ്.

വർഷങ്ങൾക്കിപ്പുറം ആണ് താരം തന്റെ ആദ്യ നായകന്റെ മകന്റെ നായികയായി അഭിനയിച്ചിരിക്കുന്നത്. അടുത്ത ദിവസം റിലീസ് ആവാൻ ഇരിക്കുന്ന ഹേ സിനാമിക എന്ന തമിഴ് സിനിമയിലാണ് താരം ദുൽഖറിനൊപ്പം അഭിനയിച്ചത്. കാജൽ അഗർവാളും ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നതും വലിയ ഒരു പ്രത്യേകത തന്നെയാണ്. ബ്രിന്ദ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് കോമഡി സിനിമയാണ് ഹേ സിനാമിക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക