കോട്ടയം: അശ്ലീല സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വനിതാ പോലീസുകാരി അഡീഷണല്‍ എസ് ഐയെ പരസ്യമായി മര്‍ദ്ദിച്ചു എന്ന് വാർത്ത. മലയാളത്തിലെ ഒരു പ്രമുഖ ദൃശ്യം മാധ്യമത്തിൻറെ ഓൺലൈൻ പോർട്ടലിൽ ആണ് വാർത്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോലീസ് സ്റ്റേഷന് അകത്ത് വെച്ചായിരുന്നു മര്‍ദ്ദനം എന്നും റിപ്പോർട്ടിൽ പറയുന്നു. സംഗതി പുറത്തറിഞ്ഞതോടെ ജില്ലാ പോലീസ് മേധാവി വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്എന്നും റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിൽ സംഭവം വിവരിക്കുന്നത് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. വനിതാ പോലീസുകാരിയുടെ ഫോണിലേക്ക് അഡീഷണല്‍ എസ് ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച്‌ കുറച്ച്‌ ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ വാക്കു തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായതോടെയാണ് സ്റ്റേഷനില്‍ വച്ച്‌ അഡീഷണല്‍ എസ് ഐയെ വനിതാ പോലീസുകാരി മര്‍ദ്ദിച്ചത്.

News Courtsey: Media Mangalam.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക