പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ചര്‍ച്ചയാക്കാതെ ഇരുമുന്നണികളും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിവാദത്തില്‍ മറുപടി പറയാതെ കഴിഞ്ഞദിവസം ഒഴിഞ്ഞുമാറിയിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ യുഡിഎഫും മാസപ്പടിയില്‍ മൗനം പാലിച്ചു. ഈ വിവാദങ്ങള്‍ മണ്ഡലത്തില്‍ ഇരുമുന്നണികളും ഉയര്‍ത്തുന്നില്ല.

സംസ്ഥാന രാഷ്ട്രീയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റിന്റെ ഏറ്റവും വലിയ ഉദാഹരണമായി കരിമണൽ കർത്തയുടെ മാസപ്പടി മാറുകയാണ്. വെറും ആരോപണമല്ല നേരെമറിച്ച് മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി രൂപ മാസപ്പടിയായി കൈപ്പറ്റി എന്ന് ആദായ നികുതി വകുപ്പും ഇന്ററിം സെറ്റിൽമെന്റ് ബോർഡും കണ്ടെത്തിയിട്ടും പ്രതിപക്ഷമനങ്ങാത്തത് അത്ഭുതകരമാണ്. മുഖ്യമന്ത്രിയെ നേരിട്ട് ബന്ധിപ്പിക്കുവാൻ പറ്റിയ ഏറ്റവും ശക്തമായ അഴിമതി കേസ് ആയിട്ട് കൂടിയും പ്രതിപക്ഷത്തിന്റെ സമീപനം ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോപണ വിധേയനായ വ്യവസായിയുടെ മാനേജരുടെ കണക്കുപുസ്തകത്തിൽ യുഡിഎഫ് നേതാക്കളുടെ പേരുകളുടെ കോഡ് നാമവും ഉണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ പേരാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിനൊപ്പം കർത്തയുടെ ഡയറിയിൽ ഉള്ളത്. ഇതാവാം ഒരുപക്ഷേ പ്രതിപക്ഷത്തെ പിന്നോട്ട് വലിക്കുന്നത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ആക്രമണം: വിഷയം നിയമസഭയിൽ അടക്കം അവതരിപ്പിച്ച ഏക എംഎൽഎ മാത്യു കുഴൽനാടൻ ആണ്. അദ്ദേഹത്തെ സിപിഎം ഒറ്റ ആക്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നികുതി വെട്ടിപ്പും സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പുമടക്കം നിരവധി ആരോപണങ്ങളാണ് മാത്യുവിനെതിരെ ഉയർത്തുന്നത്. കോൺഗ്രസ് നേതൃനിരയിൽ നിന്ന് ഈ വിഷയത്തിൽ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണയും കിട്ടുന്നില്ല.

പി ടി തോമസ് ഉന്നയിച്ച ആരോപണം സാധൂകരിക്കപ്പെട്ടിട്ടും മിണ്ടാട്ടമില്ലാത്ത കോൺഗ്രസ്: മൂന്നുവർഷങ്ങൾക്കു മുമ്പ് അന്തരിച്ച എംഎൽഎ പിടി തോമസ് ഈ ആരോപണങ്ങൾ പത്രസമ്മേളനം വിളിച്ച് ഉന്നയിച്ചതാണ്. കമ്പനിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പി ടി ആരോപണം ഉന്നയിച്ചത്. അത് അക്ഷരംപ്രതി ശരിയായിട്ട് കൂടി കോൺഗ്രസ് വൃത്തങ്ങൾ പാലിക്കുന്ന മൗനം രാഷ്ട്രീയ ദുരൂഹത തന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക