മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ യുവ എൻജിനിയറെ നടുറോഡില്‍വച്ച്‌ മര്‍ദിച്ച്‌ മഹാരാഷ്ട്രയിലെ വനിതാ എംഎല്‍എ. മീരാ ഭയന്ദര്‍ എംഎല്‍എ ഗീത ജെയിൻ രണ്ട് എൻജിനിയര്‍മാരെ ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് ഇതില്‍ ഒരാളെ തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മീരാ ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എഞ്ചിനിയര്‍മാര്‍ക്കാണ് ജനങ്ങള്‍ക്ക് മുന്നില്‍വച്ച്‌ മര്‍ദനമേല്‍ക്കേണ്ടിവന്നത്.

കോര്‍പ്പറേഷനിലെ ചില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്.കെട്ടിടങ്ങള്‍ നീക്കം ചെയ്തതോടെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് തെരുവില്‍ കഴിയേണ്ട സ്ഥിതിയുണ്ടായി എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഞ്ചിനീയര്‍മാര്‍ക്ക് ഇത്തരത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള അവകാശമുണ്ടോ എന്ന് എം.എല്‍.എ ചോദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കില്‍അത് തന്നെ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജെപി- ശിവസേന സഖ്യത്തെ പിന്തുണയ്ക്കുന്ന ഗീത ജെയിൻ 2019-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചാണ് നിയമസഭയിലെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക