ഭര്‍ത്താവിനെതിരെ അര്‍ദ്ധരാത്രിയില്‍ പോലീസില്‍ പരാതിയുമായി സീരിയല്‍ താരം രചിത മഹാലക്ഷ്മി. കഴിഞ്ഞ ദിവസം ചെന്നൈ വനിതാ പോലീസ് സ്റ്റേഷനിലാണ് രചിത പരാതി നല്‍കിയത്. ഭര്‍ത്താവ് ദിനേശ് ഗോപാലസ്വാമി തനിക്ക് ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളും ചെയ്യുന്നു എന്നാരോപിച്ചാണ് ചിത മഹാലക്ഷ്മി പരാതി നല്‍കിയിരിക്കുന്നത്.

തന്നെ കുറിച്ചുള്ള പരാതിയെക്കുറിച്ച്‌ അറിഞ്ഞതും രാത്രി തന്നെ ദിനേശ് പോലീസ് സ്റ്റേഷനില്‍ എത്തി എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ‘പിരിവോം സന്തിപ്പോം’ എന്ന സീരിയലില്‍ ഇവര്‍ ജോഡികളായിരുന്നു. ഇവര്‍ രണ്ടുപേരും തമ്മിലെ കെമിസ്ട്രിയാണ് ഈ പരമ്ബരയുടെ വിജയത്തിന് കാരണം. 2013ലായിരുന്നു രചിത – ദിനേശ് വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതാരായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെഗാ മണ്ഡല എന്ന സീരിയലിലൂടെയാണ് രചിത അഭിനയത്തിലേക്ക എത്തിയത്. ദിനേശ് ‘സീരീസ് മഹാൻ’ എന്ന പരമ്ബരയിലും അഭിനയം ആരംഭിച്ചു. വിവാഹശേഷം ചെന്നൈ പോരൂരിലുള്ള സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കാൻ ആരംഭിച്ചിരുന്നു. അശ്ളീല സന്ദേശങ്ങളും ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകളും ചെയ്ത് തന്നെ ഭര്‍ത്താവു ശല്യം ചെയ്യുന്നുവെന്നാണ് രചിതയുടെ പരാതി. പോലീസ് സ്റ്റേഷനിലെത്തിയ ദിനേശ്, രചിതയ്ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിച്ച്‌ വിവാഹമോചനത്തിന് ശ്രമിക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക