കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച്‌ ബുധനാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് ആര്ച്ച് കയറി. ആതിര പരാതിനല്‍കിയ വിവരം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതിക്ക് ചോര്‍ത്തി നല്‍കിയെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. സ്റ്റേഷനകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച്‌ മാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘർഷം ഉണ്ടായി.

വൈക്കം എ.എസ്.പി.യുടെ നേതൃത്വത്തില്‍ കൂടൂതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അതിനിടെ, ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പോലീസ് മര്‍ദിച്ചതായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചെന്നും ആരോപണമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തിയാണ് യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അനുനയിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ തിരുവഞ്ചൂർ പ്രതിയെ പിടിക്കാനുള്ള ആത്മാർത്ഥ ശ്രമങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. വിഷയത്തിൽ നീതി നടപ്പാക്കണമെന്നും, സത്യസന്ധമായ അന്വേഷണം നടത്തി പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടി കേസെടുക്കണമെന്ന് ആണ് തിരുവഞ്ചൂർ ആവശ്യപ്പെട്ടത്. പോലീസ് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ താൽക്കാലികമായി സമരം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗവും കെഎസ്‌യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ സുബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക