മാള പൊലീസ് സ്‌റ്റേഷനില്‍ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി മാള പൊലീസ് സ്റ്റേഷനില്‍ എത്തി സംസാരിക്കവേയാണ് പ്രകോപിതനായ ഭര്‍ത്താവ്, ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിയത്. പരിക്കേറ്റ സജീഷിനെ വിദ്ഗധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക