ബംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ യുവാവിനെ പൊതുസ്ഥലത്ത് ചെരിപ്പുകൊണ്ട് മര്‍ദ്ദിച്ചു. ക‌ര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഹോസ്റ്റലില്‍ നിന്ന് കോളേജിലേയ്ക്ക് പോകുന്ന വഴി യുവാവ് വിദ്യാര്‍ത്ഥിനിയെ പിന്തുടരുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ആദ്യം ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും പിന്തുടര്‍ന്ന് ഉപദ്രവിച്ചതോടെ പെണ്‍കുട്ടി ബഹളം വച്ച്‌ ആളെക്കൂട്ടി. പിന്നാലെ സമീപവാസികളെത്തി ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ചെരിപ്പൂരി യുവാവിന്റെ കരണത്തടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാള്‍ തന്നെ പോകാൻ അനുവദിക്കാൻ അപേക്ഷിക്കുന്നതും പെണ്‍കുട്ടി യുവാവിന്റെ മുഖത്തും തലയിലും തുടര്‍ച്ചയായി അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക