ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് റിസള്‍ട്ടില്‍ നടി അനുപമ പരമേശ്വരന്റെ ചിത്രം. ഋഷികേശ് കുമാര്‍ എന്ന വ്യക്തിയുടെ റിസള്‍ട്ടിലാണ് നടിയുടെ ചിത്രം കൊടുത്തിരിക്കുന്നത്. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു.

2021 മാര്‍ച്ചില്‍ നടന്ന എസ്ടിഇടി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴാണ് സംഭവം. ഉര്‍ദു, സംസ്‌കൃതം, സയന്‍സ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റില്‍ അനുപമയുടെചിത്രമാണ് നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉള്‍പ്പടെയുള്ളവര്‍ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയര്‍ത്തി കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘സണ്ണി ലിയോണിനെ എഞ്ചിനീയറിങ് പരീക്ഷയില്‍ ടോപ്പ് ആക്കിയ ശേഷം ഇപ്പോള്‍ മലയാളം നടി അനുപമ പരമേശ്വരനെ എസ്ടിഇടി പരീക്ഷ പാസാക്കിയിരുന്നു. നിതീഷ് ജി എല്ലാ പരീക്ഷയും റിഗ്ഗിങ് ചെയ്ത് പുനരാരംഭിക്കുന്നതിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ജീവിതം നശിപ്പിക്കുകയാണ്’- തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക