കോട്ടയം :  രാഷ്ട്രീയത്തിൽ എക്കാലവും ആദർശവും, മൂല്യങ്ങളും സൂക്ഷിച്ച നേ താവായിരുന്നു എ.സി. ഷൺമുഖദാസെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ പറഞ്ഞു.

എൻ.സി.പി. കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൻ.സി.പി നേതാവും മുൻ മന്ത്രിയുമായി എ.സി. ഷൺമുഖദാസ്  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ആർ. രാജൻ .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ വിദ്യാർത്ഥികൾക്കു മാതൃകയാക്കാവുന്ന ലാളിത്യവും, വിനയവും, അഴിമതിയില്ലാത്ത പ്രവർത്തനശൈലിയുമാണ് എ.സി. ഷൺമുഖദാസിനെ വ്യത്യസ്ഥനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.പി. ജില്ലാ പ്രസിഡന്റ് ടി.വി. ബേബി അദ്ധ്യക്ഷതവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ യോഗത്തിൽ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് ലതികാ സുഭാഷ്, മുഖ്യപ്രഭാഷണം നടത്തി. പി.കെ. ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല, മിൽട്ടൺ ഇടശ്ശേരി, നിബു കോ യിത്ര ,രാജേഷ്നട്ടാശ്ശേരി, ജോർജ് മരങ്ങോലി, ബിനു തിരുവഞ്ചൂർ , അജീഷ് ജിമ്മി ജോർജ് ,സനൽകുമാർ പേരുർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക