ചെ​ങ്ങ​ന്നൂ​ര്‍: വിവാഹം കഴിഞ്ഞ് പതിനൊന്ന് വര്‍ഷത്തിന് ശേഷം പഴയ കാമുകനൊപ്പം അ​ഞ്ജ​ന ഒളിച്ചോടിയത് ഭര്‍ത്താവ് ​ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നതിന് തൊട്ടുമുമ്ബ്. ഇക്കഴിഞ്ഞ 11-ാം തീയതി പുലര്‍ച്ചെ രണ്ട് മണിക്കാണ് ചെങ്ങന്നൂര്‍ മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല ശ്രീ​ന​ന്ദ​നം വീ​ട്ടി​ല്‍ അ​ഞ്ജ​ന തന്റെ കാമുകനായ ചെ​ങ്ങ​ന്നൂ​ര്‍ അ​ങ്ങാ​ടി​ക്ക​ല്‍ കൊ​ച്ചാ​ദി​ശ്ശേ​രി വീ​ട്ടി​ല്‍ കെ.​ആ​ര്‍. സു​ജി​ത്തിനൊപ്പം ഒളിച്ചോടിയത്. പുലര്‍ച്ചെ 4.45ന് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ കാമുകനൊപ്പം പോയ വിവരം അറിയുന്നത്.

പഠിക്കുന്ന സമയം മുതല്‍ അഞ്ജനയും സുജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, ഈ ബന്ധം അം​ഗീകരിക്കാതെ വീട്ടുകാര്‍ യുവതിക്ക് വേറെ വിവാഹം ആലോചിച്ച്‌ നടത്തി. ഭര്‍ത്താവ് ​ഗള്‍ഫില്‍ പോയതോടെ ഇരുവരും തമ്മിലുള്ള പ്രണയം തുടര്‍ന്നു. ഇതിനിടയില്‍ ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളും ജനിച്ചു. ഇതിനിടയിലാണ് ഭര്‍ത്താവ് നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന വിവരം യുവതി അറിഞ്ഞത്. ഇതോടെ ഭര്‍ത്താവ് വീട്ടിലെത്തുന്നതിന് തൊട്ടുമുമ്ബ് കാമുകനൊപ്പം പോകാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അ​ഞ്ജ​ന​യു​ടെ ഭ‌​ര്‍​ത്താ​വ് ഗ​ള്‍​ഫി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ള്‍ ഇക്കഴിഞ്ഞ 11ന് ​പു​ല​ര്‍​ച്ച 4.45ന് ​വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​ഞ്ജ​ന മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​യ​ വിവരം​ അ​റി​ഞ്ഞ​ത്. അ​ഞ്ജ​ന ക​ത്ത് എ​ഴു​തി വെ​ച്ച​ശേ​ഷം ഒ​മ്ബ​തും പത്തും ​വ​യ​സ്സു​ള്ള മ​ക്ക​ളെ ത​ലേ​ദി​വ​സം ത​ന്നെ പി​താ​വി​ന്റെ അ​ടു​ത്ത് കൊ​ണ്ടു​വി​ട്ടി​രു​ന്നു. ഇ​രു​വ​രും പ​ഠ​ന​കാ​ലം മു​ത​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ജ​ന ക​ഴി​ഞ്ഞ 11ന് ​പു​ല​ര്‍​ച്ച ര​ണ്ടി​നാ​ണ് സു​ജി​ത്തി​നൊ​പ്പം പോ​യ​ത്.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ര്‍ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്.​ഐ എ​സ്. രാ​ജേ​ഷ്, സീ​നി​യ‌​ര്‍ സി.​പി.​ഒ ബാ​ല​കൃ​ഷ്ണ​ന്‍, വ​നി​ത സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ മാ​യാ​ദേ​വി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക