ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ശരത് ചന്ദ്രനാണ്(26) മരിച്ചത്. ഏഴുപേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ നാലുപേര കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉത്സവത്തോട് അനുബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

ആലപ്പുഴ ജില്ലയില്‍ ലഹരി മാഫിയ സംഘങ്ങള്‍ തുടര്‍ച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു. അതില്‍ ഒടുവിലത്തേതാണ് ഈ സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാവേലിക്കരയിലും കഴിഞ്ഞ ദിവസങ്ങളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു യുവാക്കളെ ലഹരി മരുന്ന് സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക