ഹരിയാന: ഫരീദാബാദിലെ ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്ന ആളുകളെ കുറിച്ച്‌ ചില ദിവസങ്ങളായി അവിശ്വസനീയമായ വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പന്ത്രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ തൂങ്ങി ഒരാള്‍ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഏറ്റവും ഒടുവില്‍ പുറത്തു വന്നിരിക്കുന്നത്. അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് ഇയാള്‍ ബാല്‍ക്കണിയില്‍ തൂങ്ങി വ്യായാമം ചെയ്യുന്നത്.

അതേസമയം ഫരീദാബാദിലെ ഒരു സ്ത്രീ തന്റെ മകനെ ഒന്‍പതാം നിലയില്‍ നിന്ന് താഴെവീണ അലക്കിയ വസ്ത്രങ്ങള്‍ എടുക്കുന്നതിനായി വിട്ടിട്ട് പത്താം നിലയിലേക്ക് സാരികൊണ്ട് കെട്ടിത്തൂക്കി കയറ്റിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന്റെ വിവാദങ്ങള്‍ അവസാനിച്ചിരുന്നില്ല. ഇവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക