കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥി അവശനിലയില്‍ ചികിത്സയില്‍. കോഴിക്കോടിന് വിനോദയാത്ര വന്ന കുട്ടിയാണ് ചികിത്സയിലുള്ളത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പൊള്ളലേറ്റു. ആസിഡ് കുടിച്ചയുടന്‍ കുട്ടി സുഹൃത്തിന്റെ തോളിലേക്ക് ഛര്‍ദിക്കുകയായിരുന്നു.

ഛര്‍ദില്‍ വീണ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റു. രണ്ട് കുട്ടികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു തട്ടുകടയില്‍ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചെന്നും എരിഞ്ഞപ്പോള്‍ തൊട്ടടുത്ത് കണ്ട കുപ്പിയില്‍ വെള്ളമാണെന്ന് കരുതി എടുത്ത് കുടിച്ചുച്ചെന്നുമാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മദ്രസയില്‍ നിന്നുള്ള പഠനയാത്രയുടെ ഭാഗമായാണ് കുട്ടികള്‍ കോഴിക്കോടിന് വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക