തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പിൽ എംഎൽഎ. കൊന്ന ആളും കൊല്ലപ്പെട്ട ആളും സിപിഎം ആണെന്നാണ് ഷാഫി ആരോപിച്ചിരിക്കുന്നത്. ഇത് സാധൂകരിക്കുന്ന ചിത്രവും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിൽ തൻറെ പ്രതികരണം പങ്കുവെച്ചത്.

അതുപോലെതന്നെ കൊലപാതകത്തിന് ഇടയാക്കിയ ബോംബ് പെട്ടിക്കടയിൽ നിന്ന് വാങ്ങുന്നതല്ല എന്നും എതിർ പാർട്ടിക്കാരെ കൊല്ലാൻ പാർട്ടി നിർദ്ദേശം അനുസരിച്ച് പാർട്ടിക്കാർ തന്നെ നിർമ്മിക്കുന്നതാണ് എന്നും ഷാഫി ചൂണ്ടിക്കാട്ടി.ഷുഹൈബ് വധക്കേസിലെ പ്രതികളുടെ ഒറ്റ തോഴനാണ് ഈ കേസിലെ പ്രതി എന്നും ഷാഫി ആരോപിക്കുന്നു. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ സിപിഎമ്മിന് രാഷ്ട്രീയമായി തലവേദന സൃഷ്ടിക്കുന്നതാണ് കണ്ണൂരിലെ കൊലപാതകം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന് പൂർണ്ണരൂപം ഇവിടെ വായിക്കാം:

https://m.facebook.com/story.php?story_fbid=504138891073890&id=100044333501214

ചെങ്കൊടിയുടെ മുന്നിൽ പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ മുഷ്ടി ചുരുട്ടി നിൽക്കുന്നത് ബോംബെറിഞ്ഞയാൾ.
ബോംബ് നിർമ്മിച്ചത് പാർട്ടി ഗ്രാമത്തിൽ.
ബോംബ് പെട്ടിക്കടയിൽ നിന്ന് വാങ്ങുന്നതല്ല.
പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിക്കാരെ കൊല്ലാൻ പാർട്ടി നിർദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവർത്തകന്റെ തലയിൽ എറിഞ്ഞില്ലായിരുന്നെങ്കിൽ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാർട്ടിക്കാരന്റെ മേലാകുമായിരുന്നു. ഷുഹൈബ് വധക്കേസിലെ പ്രതികൾ ഉൾപ്പടെയുള്ള ക്രിമിനൽ സംഘങ്ങളുടെ ഉറ്റ തോഴനാണ് കൊലയാളി എന്ന് കേൾക്കുന്നു.

കല്യാണവീട്ടിലെ തർക്കത്തിന് തലയിൽ ബോംബെറിഞ്ഞ് സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ,മുഖ്യമന്ത്രിയുടെ നാട്ടിൽ. സി ഐ ടി യു ഗുണ്ടകൾ ഒരു വ്യവസായ സ്ഥാപനം ഭീഷണിപ്പെടുത്തി അടച്ച് പൂട്ടിക്കുന്നത് മുഖ്യമന്ത്രിയുടെ കണ്ണൂരിൽ. ആഭ്യന്തര വകുപ്പിന് എന്താണാവോ നാട്ടിൽ പണി ? അതോ ഇനി കൊന്നതും കൊല്ലപ്പെട്ടതും പാർട്ടിക്കാർ ആയതോണ്ട് പാർട്ടി പോലീസും പാർട്ടി കോടതിയുമാണോ തീരുമാനിക്കേണ്ടത് ?

ജില്ലയിലെയും കേരളത്തിൽ മൊത്തത്തിലും തകരുന്ന ക്രമസമാധാന നിലയിൽ നോക്ക്കുത്തിയാകുന്ന കേരളത്തിലെ നമ്പർ 1 ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് സമരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക